Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
സമരത്തിന് ഇറങ്ങുന്ന നഴ്‌സുമാര്‍ക്ക് പുതിയ ഓഫറുമായി മന്ത്രിമാര്‍: ഒറ്റത്തവണ കുറച്ച് തുക നല്‍കി തീര്‍പ്പാക്കല്‍
Text by TEAM UKMALAYALAM PATHRAM
പുതിയ ഓഫര്‍ മുന്നോട്ടുവയ്ക്കാന്‍ മന്ത്രിമാര്‍. രണ്ട് ദിവസം തുടര്‍ച്ചയായി നടക്കുന്ന സമരങ്ങള്‍ക്ക് മുന്‍പായി യൂണിയന്‍ നേതാക്കളുമായി പുതിയ റൗണ്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഒരുങ്ങുന്നത്.

ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ കനത്ത സമ്മര്‍ദത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന നഴ്സുമാര്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെയ്ക്കും. ഈ വര്‍ഷത്തേക്ക് എന്തെങ്കിലും ലഭിക്കാതെ യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് പരിപാടികളില്‍ നിന്നും പിന്‍വാങ്ങാന്‍ ഇടയില്ലെന്ന് മന്ത്രിമാരും അംഗീകരിക്കുന്നു.

എന്നിരുന്നാലും എത്രത്തോളം പേയ്മെന്റ് വര്‍ദ്ധിപ്പിക്കണം, ഇതിന് ഫണ്ടിംഗ് എങ്ങിനെ കണ്ടെത്തും, തുടങ്ങിയ വിഷയങ്ങള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ട്രഷറിയുടെ മുന്നിലേക്ക് ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അധിക പേയ്മെന്റ് നല്‍കാനും പദ്ധതിയില്ലെന്നാണ് സൂചന. ഇതോടെ നിലവിലെ ബജറ്റ് കൂടുതല്‍ കര്‍ശനമായി വിനിയോഗിച്ച് വര്‍ദ്ധിച്ച തുകയ്ക്കുള്ള ഫണ്ട് കണ്ടെത്തേണ്ടി വരും.

ഹെല്‍ത്ത് മേഖലയ്ക്ക് മാത്രമായി ഒറ്റത്തവണ പേയ്മെന്റ് നല്‍കിയാല്‍ സമരരംഗത്തുള്ള മറ്റ് വിഭാഗങ്ങളും ഇത് ആവശ്യപ്പെടുമെന്ന ആശങ്കയുണ്ട്. ഇത് നികുതിദായകര്‍ക്ക് കനത്ത ഭാരമാകും. 25,000 ആംബുലന്‍സ് ജീവനക്കാര്‍ നടത്തിയ രണ്ടാം ദിന പണിമുടക്ക് ഇന്നലെ പൂര്‍ത്തിയായിരുന്നു. നിലവിലെ ശമ്പളതര്‍ക്കം പരിഹരിക്കാതെ അടുത്ത വര്‍ഷത്തെ നിര്‍ദ്ദേശം എന്‍എച്ച്എസ് പേ റിവ്യൂ ബോഡിക്ക് മുന്നില്‍ അവതരിപ്പിക്കില്ലെന്ന് ഒരു മില്ല്യണിലേറെ വരുന്ന ഹെല്‍ത്ത് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകള്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window