Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും ഒന്നിക്കുന്ന 'ഇരട്ട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
Text by TEAM UKMALAYALAM PATHRAM
അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നൊരുക്കുന്ന, ജോജു ജോര്‍ജ് നായകനാവുന്ന 'ഇരട്ട' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഫെബ്രുവരി 2ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.

നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത രോഹിത് എം.ജി. കൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ട. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോര്‍ജിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചകള്‍ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ വേഷമെന്ന് അണിയറക്കാര്‍.

മാര്‍ട്ടിന്‍ പ്രക്കാട്ട്-ജോജു ജോര്‍ജ് ഒരുമിച്ച നായാട്ടിനു ഗംഭീര പ്രേക്ഷക പിന്തുണയും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലും മികച്ച സംവിധായകനുള്ള അവാര്‍ഡ് മാര്‍ട്ടിന്‍ പ്രക്കാട്ടിനായിരുന്നു.

ഇരട്ടയില്‍ ജോജുവിനൊടൊപ്പം അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് ഇരട്ടയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിങ്. മീഡിയ പ്ലാന്‍- ഒബ്‌സ്‌ക്യൂറ.
 
Other News in this category

 
 




 
Close Window