Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
മുകുന്ദനുണ്ണി അസോസിയേറ്റ് ഇതാ ഒ.ടി.ടിയില്‍: അന്ധവിശ്വാസത്തെ പൊളിക്കുന്നതാണ് കഥ
Text by TEAM UKMALAYALAM PATHRAM
വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ് ഒ.ടി.ടിയില്‍. മികച്ച അഭിപ്രായവുമായി തിയേറ്ററുകളില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജനുവരി 13 വെള്ളിയാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നത്.

ചെകുത്താന്റെ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്ന 13 ാം തിയതിയും വെള്ളിയാഴ്ചയും ഒത്തുചേരുന്ന ദിവസം തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന പ്രത്യേകതയും ഒ.ടി.ടി റിലീസിനുണ്ട്.

നവംബര്‍ 11നായിരുന്നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ചത്.

ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നേരത്തെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 2024ല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് നടന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍- പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍- രാജ് കുമാര്‍ പി., കല- വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം- വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍- രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍- ആന്റണി തോമസ് മംഗലി, വേഷവിധാനം- ഗായത്രി കിഷോര്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്- ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. VFX സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, VFX : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്.
 
Other News in this category

 
 




 
Close Window