Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
സിനിമാ താരം സുനില്‍ സുഖദയുടെ കാറിന് നേരെ തൃശൂരില്‍ ആക്രമണം: സുനിലിന് മര്‍ദനമേറ്റു
Text by TEAM UKMALAYALAM PATHRAM
രണ്ടു ബൈക്കുകളിലെത്തിയ നാലു പേര്‍ അടങ്ങുന്ന സംഘമാണ് തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ച് നടന്റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

അക്രമി സംഘം തന്നെ മര്‍ദ്ദിച്ചതായി നടന്‍ സുനില്‍ സുഖദ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവര്‍ക്കും മര്‍ദ്ദനമേറ്റതായി അദ്ദേഹം വിശദീകരിച്ചു. സംഭവത്തില്‍ ആളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
Other News in this category

 
 




 
Close Window