Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ദുബായിയിലെ വഴിയില്‍ ആരോ വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങള്‍ കാറില്‍ നിന്നിറങ്ങി നീക്കം ചെയ്ത് മോഹന്‍ലാല്‍
Text by TEAM UKMALAYALAM PATHRAM
ദുബായ് യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങി വരുന്ന മോഹന്‍ലാല്‍ ഫുട്പാത്തില്‍ അലക്ഷ്യമായി കിടന്നിരുന്ന ഏതാനും കടലാസ് കഷണങ്ങള്‍ കൈകൊണ്ട് എടുത്ത് മാറ്റുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു തരത്തിലുള്ള താരജാഡകളുമില്ലാതെയുള്ള മോഹന്‍ലാലിന്റെ പ്രവൃത്തിയെ ആവോളം പ്രശംസിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ ഫാന്‍സ് പേജ് വഴി പ്രചരിക്കുന്ന വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു.
സിനിമയ്ക്ക് അകത്തും പുറത്തും ലക്ഷകണക്കിന് ആരാധകരുള്ള സിനിമാതാരമാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്തയുടെ ആവേശം കെട്ടടങ്ങും മുമ്പ് താരത്തിന്റെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
 
Other News in this category

 
 




 
Close Window