Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം: നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍
Text by TEAM UKMALAYALAM PATHRAM
ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെ നന്ദി അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നന്ദി അറിയിച്ചത്. ഹിന്ദിയിലെ എന്റെ ആദ്യത്തെ അവാര്‍ഡാണ് ഇത്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്ക് നന്ദി അറിയിക്കുന്നു.


കൂടാതെ ചുപ്പ് സിനിമയുടെ സംവിധായകന്‍ ബാല്‍ക്കി സാറിനോടും ഒപ്പം അഭിനയിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. ചുപ്പില്‍ എനിക്ക് മികച്ച അനുഭവം നല്‍കിയ ബാല്‍കി സാറിനും എന്റെ കൂട്ടുകാര്‍ക്കും കൂടെ നിന്ന് പിന്തുണച്ചവര്‍ക്കും ഹോപ്പ് പ്രൊഡക്ഷന്‍സിലെ എല്ലാവര്‍ക്കും നന്ദി. ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കില്‍ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജന്‍

ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇത് പ്രത്യേകമായി തോന്നി! ഹിന്ദിയിലെ എന്റെ ആദ്യത്തെ അവാര്‍ഡ്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അഭിഷേക് മിശ്രയ്ക്കും നന്ദി.
 
Other News in this category

 
 




 
Close Window