Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
മൂന്നു വര്‍ഷത്തെ ദാമ്പത്യ ജീവിതം പിരിഞ്ഞു: ഞങ്ങള്‍ രണ്ടാളും ഇപ്പോള്‍ ഹാപ്പിയാണ്: ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ച് ഗൗതമി
Text by TEAM UKMALAYALAM PATHRAM
ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ കാമുകിയായ നഴ്‌സായിട്ടാണ് ഗൗതമി മലയാളത്തില്‍ എത്തിയത്. ഒരുപക്ഷെ ?ഗൗതമിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷവും ഒരുപക്ഷേ ഇതായിരിക്കും. സെക്കന്റ് ഷോയുടെയും കുറുപ്പിന്റെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരുവരും കുറച്ച് നാള്‍ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങള്‍ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ? ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ?ഗൗതമി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല.'

'പേഴ്‌സണല്‍ ലൈഫില്‍ കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേര്‍പിരിഞ്ഞുവെന്നത് പലര്‍ക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാര്‍ത്തയായി വരുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകള്‍ പലതും പറഞ്ഞ് നടക്കും.'

'ഡിവോഴ്‌സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകള്‍ ചോ?ദിക്കുമ്പോള്‍ ഞാന്‍ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയില്‍ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.'

'ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പിയാണ്. അടിയോ തര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാന്‍ ഒരു തെറാപ്പി അറ്റന്‍ഡ് ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതല്‍ ഞങ്ങള്‍ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിങ്ങിലായിരുന്നു.'
 
Other News in this category

 
 




 
Close Window