Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
സിനിമ
  Add your Comment comment
വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട്: ഫഹദ് അഹമ്മദുമായി വിവാഹശേഷം സ്വര ഭാസ്‌കറിന്റെ പ്രതികരണം
Text by TEAM UKMALAYALAM PATHRAM
പ്രണയിക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നല്‍കുന്നതെന്ന് സ്വര ഭാസ്‌കര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. പതിവ് ബോളിവുഡ് വിവാഹങ്ങള്‍ പോലെ കോടികള്‍ വില വരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും വേണ്ടെന്നു വെക്കാനും സ്വര ഭാസ്‌കര്‍ ധൈര്യം കാണിച്ചു. സ്വരയുടേയും ഫഹദ് അഹമ്മദിന്റെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായ കാര്യം സ്വര തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സമാജ് വാദി പാര്‍ട്ടിയുടെ യുവ നേതാവായ ഫഹദ് അഹമ്മദുമായുള്ള സ്വര ഭാസ്‌കറിന്റെ വിവാഹം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. സമാജ് വാദി യുവജന്‍ സഭാ സംസ്ഥാന പ്രസിഡന്റാണ് ഫഹദ് അഹമ്മദ്. ഇപ്പോള്‍ സ്വന്തം വിവാഹത്തിലും നിലപാടുകൊണ്ടും രാഷ്ട്രീയം കൊണ്ടും ബോളിവുഡിലെ വേറിട്ട ശബ്ദമാകുകയാണ് സ്വര ഭാസ്‌കര്‍. വര്‍ണാഭമായ താര വിവാഹങ്ങള്‍ കൊണ്ടു നിറഞ്ഞ സോഷ്യല്‍മീഡിയയില്‍ ഇതൊന്നുമില്ലാത്ത അതിസാധാരണമായ വിവാഹചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്.


ബോളിവുഡിലെ പതിവ് ശൈലിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയാണ് സ്വര. ഫാഷനും സ്‌റ്റൈലുമൊന്നുമല്ല സിനിമയ്ക്ക് പുറത്ത് സ്വരയുടെ ലോകം. ബോളിവുഡിലെ ആഡംബരങ്ങളോ വര്‍ണപ്പകിട്ടുകളോ അവരുടെ സോഷ്യല്‍മീഡിയയില്‍ ഒരിക്കലും കാണാനാകില്ല.

മറിച്ച് ഓരോ വിഷയത്തിലും തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമാണ് താരം വ്യക്തമാക്കാറ്. സിഎഎ സമരം, കര്‍ഷക സമരം ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയില്‍ വരെ സ്വര ഭാസ്‌കര്‍ എന്ന ബോളിവുഡ് നടിയുടെ സാന്നിധ്യമുണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window