Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
സിനിമ റിലീസാകാന്‍ ദിവസങ്ങള്‍ ബാക്കി: 31 വയസ്സുകാരന്‍ സംവിധായകന്‍ മനു ജയിംസ് അന്തരിച്ചു
Text by TEAM UKMALAYALAM PATHRAM
യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിസിരിക്കെയാണ് മനുവിന്റെ അന്ത്യം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.

അഹാന കൃഷ്ണ, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയ വന്‍ താരനിര ചിത്രമായ നാന്‍സി റാണിയുടെ സംവിധായകനാണ് മനു ജെയിംസ്. മനുവിന്റെ കന്നി ചിത്രമായ നാന്‍സി റാണി പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം.

2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി ചലച്ചിത്രമേഖലയിലെത്തിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window