Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
ഗാനമേള കഴിഞ്ഞ് വിനീത് ശ്രീനിവാസന്‍ ഓടിരക്ഷപെടുന്ന വീഡിയോ വൈറല്‍: വാസ്തവം അതല്ലെന്ന് വിശദീകരണം
Text by TEAM UKMALAYALAM PATHRAM
കേരളത്തില്‍ ഇത് ഉത്സവങ്ങളുടെ കാലമാണ്. സ്റ്റേജ് പ്രോഗ്രാമുകളിലും ഗാനമേളകളിലും പ്രമുഖരടക്കം എത്തുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ എത്തുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഭാരവാഹികള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു. ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമാകുമ്പോള്‍ സെലിബ്രിറ്റികള്‍ക്ക് ഓടിരക്ഷപ്പെടുകയല്ലാതെ വേറെ വഴിയില്ല. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ആലപ്പുഴ ചേര്‍ത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ?ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ?ഗാനമേളക്ക് ശേഷം തന്റെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയില്‍. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.

 
Other News in this category

 
 




 
Close Window