നടന് കോട്ടയം നസീറിനെ ശരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചു വേദനയെതുടര്‍ന്നാണ് നസീറിനെ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നസീറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. |