Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
നടി സുസ്മിതാ സെന്‍ ആശുപത്രിയില്‍: നെഞ്ചു വേദനയെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റ് ചെയ്തു
Text by TEAM UKMALAYALAM PATHRAM
ബോളിവുഡ് നടി സുസ്മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്മിത അറിയിച്ചു. 47കാരിയായ താരം 84 ല്‍ മിസ് യൂണിവേഴ്‌സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്.


''നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കില്‍ എല്ലാ അവസ്ഥയിലും അത് നിങ്ങള്‍ക്കൊപ്പം നില്‍ക്കും ഷോണ', ബുദ്ധിമാനായ എന്റെ അച്ഛന്‍ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.''- അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്മിത കുറിച്ചു.
 
Other News in this category

 
 




 
Close Window