Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
ബാങ്ക് തട്ടിപ്പിന് ഇരയായത് ഞാനല്ല: വിശദീകരണവുമായി ശ്വേത മേനോന്‍
Text by TEAM UKMALAYALAM PATHRAM
ബാങ്ക് തട്ടിപ്പിന് നടി ശ്വേതാ മേനോന്‍ ഇരയായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ശ്വേതാ മേനോന് തട്ടിപ്പിലൂടെ 57,636 രൂപ നഷ്ടമായെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വാര്‍ത്ത തള്ളി ശ്വേത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.


'രാവിലെ മുതല്‍ നടക്കുന്ന ചില ആശയക്കുഴപ്പങ്ങളില്‍ വിശദീകരണം നല്‍കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വന്ന അബദ്ധത്തില്‍ അവര്‍ അറിയാതെ മറ്റൊരു നടിക്ക് പകരം എന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഞാന്‍ തട്ടിപ്പിന് ഇരയായിട്ടില്ല'- ശ്വേത കുറിച്ചു.

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേതാ മേനോനും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്ത. താരത്തിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയായിരുന്ന വാര്‍ത്ത പുറത്ത് വന്നത്. തുടര്‍ന്ന് പലരും ആശങ്കയോടെ താരത്തെ വില്‍ച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തയെ കുറിച്ച് ശ്വേത അറിയുന്നത്.
 
Other News in this category

 
 




 
Close Window