Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
ചുമയും വയറുവേദനയും: നടന്‍ ബാല ആശുപത്രിയില്‍: കരള്‍രോഗമെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്
Text by TEAM UKMALAYALAM PATHRAM
നടന്‍ ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. ഭാര്യ എലിസബത്ത്, സഹോദരന്‍ ശിവ എന്നിവര്‍ ബാലയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.
മകളെ കാണണമെന്ന് ബാല അറിയിച്ചതിനെ തുടര്‍ന്ന് മകളോടൊപ്പം ബാലയുടെ മുന്‍ഭാര്യ അമൃത സുരേഷ് ആശുപത്രിയില്‍ എത്തി. ജീവിത പങ്കാളി ഗോപിസുന്ദറിനൊപ്പമാണ് അമൃത ആശുപത്രിയില്‍ എത്തിയത്.
 
Other News in this category

 
 




 
Close Window