Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
സിനിമ
  Add your Comment comment
മക്കളെ സാക്ഷിയാക്കി ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനായി
Text by TEAM UKMALAYALAM PATHRAM
വനിതാ ദിനത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത് അഭിഭാഷകനും സിനിമാ താരവുമായ സി. ഷുക്കൂര്‍. മുസ്ലിം പിന്തുടര്‍ച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാന്‍ സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂര്‍ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. മൂന്ന് പെണ്‍മക്കളുടെ സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹ ചടങ്ങുകള്‍.(Advocate shukkur remarried his wife sheena)


ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹിതരായത്. പുതിയ ചര്‍ച്ചകള്‍ക്കും തിരുത്തലുകളിലേക്കും ദിശ നല്‍കിയ ഒത്തുചേരലില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window