ഇതോടെ ഓസ്കറില് പുതുചരിത്രം എഴുതുകയാണ് ഇന്ത്യ. ലൊസാഞ്ചസിലെ ഡോള്‍ബി തിയറ്റഴ്സിലാണു പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കര്‍ട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാന്‍ മികച്ച സഹനടനുള്ള ഓസ്കര് നേടി. ചിത്രം: എവരിതിങ് എവരിവേര്‍. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. 'ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്' എന്ന ചിത്രത്തിനാണു പുരസ്കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ 'ഓള് ദാറ്റ് ബ്രെത്ത്സി'ന് പുരസ്കാരം നഷ്ടമായി. ഡാനിയല്‍ റോഹര്‍, ഒഡെസ്സാ റേ, ഡയന് ബെക്കര്‍, മെലാനി മില്ലര്‍, ഷെയ്ന് ബോറിസ് എന്നിവരുടെ 'നവല്‍നി' ആണ് ഈ വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കിയത്. |