Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
നായകന്‍ സൈജു കുറുപ്പ്: സംവിധാനം സിന്റോ സണ്ണി: ചിത്രത്തിന്റെ പേര് പാപ്പച്ചന്‍ ഒളിവിലാണ്'
Text by TEAM UKMALAYALAM PATHRAM
സൈജു കുറുപ്പ് നായകനായി നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന് പേര് നല്‍കി. ദുല്‍ഖര്‍ സല്‍മാന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് നടത്തിയത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയായത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്റെ ജന്മദിനത്തിലാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയത്.

വനാതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ചിത്രമെന്നു പറയാം. ഇവിടുത്തെ ഒരു ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് ത്രില്ലര്‍ മൂഡില്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ശ്രിന്ദയും ദര്‍ശനയുമാണ് (സോളമന്റെ തേനീച്ചകള്‍ ഫെയിം) നായികമാര്‍. വിജയരാഘവന്‍, അജു വര്‍ഗീസ്, ജോണി ആന്റണി, കോട്ടയം നസീര്‍, ജോളി ചിറയത്ത്, ശരണ്‍ രാജ്, ഷിജു മാടക്കര എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ജിബു ജേക്കബ്ബും സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ജീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാ സംവിധാനം - വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, മേക്കപ്പ് - മനോജ്, കിരണ്‍, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ലിബിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്.
 
Other News in this category

 
 




 
Close Window