Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
ബോളിവുഡിലെ മിന്നുന്ന താരമായ അമീര്‍ഖാന്റെ ആകെ ആസ്തി 1800 കോടി: ഒരു സിനിമയ്ക്ക് പ്രതിഫലം 100 കോടി
Text by TEAM UKMALAYALAM PATHRAM
ബോളിവുഡിലെ സൂപ്പര്‍ താരം മാത്രമല്ല, അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ് ആമിര്‍ ഖാന്‍. 1800 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് നൂറ് കോടിക്കു മുകളിലാണ് ആമിര്‍ ഖാന്റെ പ്രതിഫലം. പ്രതിഫലമായി 85 കോടി മുതല്‍ 100 കോടി വരെയാണ് താരം വാങ്ങുന്നത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ നിശ്ചിത ശതമാനവും താരത്തിന് ലഭിക്കുന്നുണ്ട്.

ആഡംബര കാറുകളുടെ വലിയ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതില്‍ 6.83 കോടിയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 3.4 കോടിയുടെ ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍, 11.6 കോടിയുടെ കസ്റ്റം ഡിസൈന്‍ ചെയ്ത ബുള്ളറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെന്‍സ് S600 എന്നിവയാണ് ചിലത്.

ബാന്ദ്രയില്‍ 60 കോടി വിലമതിക്കുന്ന കടലിന് അഭിമുഖമായുള്ള ബംഗ്ലാവ്, പഞ്ചഗണിയില്‍ 15 കോടി മൂല്യമുള്ള 2 ഏക്കര്‍ ഭൂമി, ബെവര്‍ലി ഹില്‍സില്‍ 75 കോടി വില മതിക്കുന്ന വസ്തു എന്നിവയെല്ലാം താരത്തിന്റെ ഉടമസ്ഥതയിലാണ്.
 
Other News in this category

 
 




 
Close Window