Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
പൊന്നിയിന്‍ സെലവന്റെ രണ്ടാം ഭാഗത്തിന്റെ ഫോട്ടോകള്‍ വന്നു തുടങ്ങി: വന്തിയ തേവനു മുന്നില്‍ വാളേന്തി നില്‍ക്കുന്ന കുന്തവൈ
Text by TEAM UKMALAYALAM PATHRAM
മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും. കോടികള്‍ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന്റെ ഗംഭീര വിജയം ആവര്‍ത്തിക്കാനെത്തുന്ന ചോളന്മാരെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയെ സംബന്ധിച്ച ഓരോ അപ്‌ഡേറ്റും അത്രയധികം ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍ നല്‍കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് അണിനിരന്നത്. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു പുതിയ അപ്‌ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ആദ്യഗാനമായ 'അകമലര്‍' മാര്‍ച്ച് 20ന് റിലീസ് ചെയ്യും.
വാളേന്തിയ കുന്ദവൈക്ക് മുന്നില്‍ കണ്ണുകെട്ടി മുട്ടുകുത്തി ബന്ധനസ്ഥനായ വന്തിയദേവന്റെ ചിത്രമാണ് അപ്‌ഡേറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനം മലയാളത്തിലും തമിഴിലും ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. റഫീഖ് അഹമ്മദും, ഇളങ്കോ കൃഷ്ണനുമാണ് വരികള്‍ തയാറാക്കിയിരിക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളില്‍ ആണ് പിഎസ് 2 റിലീസ് ചെയ്യുക. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാര്‍ , പാര്‍ത്ഥിപന്‍, റഹ്‌മാന്‍, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാല്‍, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര്‍ റഹ്‌മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി വര്‍മ്മനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുബ്ബാസ്‌കരന്റെ ലൈക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ മദ്രാസ് ടോക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
 
Other News in this category

 
 




 
Close Window