Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
സിനിമ
  Add your Comment comment
സല്‍മാന്‍ ഖാന് ജയിലില്‍ നിന്നു വധഭീഷണി: സല്‍മാനെ ഇല്ലാതാക്കലാണ് ജീവിത ലക്ഷ്യമെന്ന് കൊലക്കേസ് പ്രതി ലോറന്‍സ് ബിഷ്‌ണോയ്
Reporter
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ്. കൃഷ്ണമൃഗങ്ങളെ കൊന്നതിന് സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം താരത്തെ കൊല്ലുമെന്നുമാണ് ഭീഷണി. കൃഷ്ണമൃഗത്തെ കൊന്ന സല്‍മാന്‍ ഖാന്‍ തന്റെ സമുദായത്തെ അപമാനിച്ചുവെന്ന് ഇയാള്‍ പറയുന്നു.
കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ വിധി സല്‍മാന്‍ ഖാനും ഉണ്ടാകുമെന്ന് ലോറന്‍സ് ബിഷ്‌ണോയ് നേരത്തേ ഭീഷണി സന്ദേശം അയച്ചിരുന്നു. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയാണ് ലോറന്‍സ്.

ജയിലില്‍ നിന്നും എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോറന്‍സ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ രാവണനേക്കാള്‍ വലിയ അഹങ്കാരിയാണെന്നും സിദ്ദു മൂസേവാലയും ഇങ്ങനെയായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. സല്‍മാനെ കൊല്ലുകയാണ് തന്റെ ജീവിതലക്ഷ്യം. കൃഷ്ണമൃഗത്തെ കൊന്നതിന് ബിക്കാനീര്‍ ക്ഷേത്രത്തില്‍ പോയി സല്‍മാന്‍ മാപ്പ് പറയുക മാത്രമാണ് ഇതില്‍ ഏക പോംവഴി.

സല്‍മാന്‍ ഖാന്റെ പ്രത്യേക സുരക്ഷ ഇല്ലാത്ത സമയം അദ്ദേഹത്തെ കൊല്ലുമെന്നും നാലഞ്ച് വര്‍ഷമായി ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും ഇയാള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window