Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
സിനിമ
  Add your Comment comment
രജനീകാന്തിന്റെ മകളുടെ വീട്ടിലെ മോഷണം: അടുക്കള ജോലിക്കാരി അറസ്റ്റില്‍
Text by TEAM UKMALAYALAM PATHRAM
രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു.


ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ഇടയ്ക്കിടെ വന്‍ തുക ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 2019 മുതല്‍ 60 പവന്‍ ആഭരണങ്ങള്‍ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവര്‍ സമ്മതിച്ചതായിയാണ് റിപ്പോര്‍ട്ട്.

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി.
 
Other News in this category

 
 




 
Close Window