Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
സിനിമ
  Add your Comment comment
നടി ഉര്‍വശിയുടെ കുടുംബത്തില്‍ നിന്ന് സിനിമയിലേക്ക് ഒരു നടന്‍: പേര് - അഭയ് ശങ്കര്‍
Text by TEAM UKMALAYALAM PATHRAM
'യോസി' എന്ന തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം. ഉര്‍വശി, കല്പന, കലാരഞ്ജിനിമാരുടെ കസിന്റെ മകനാണ് അഭയ്. ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംഭാഷണവും സംഭാഷണവും സംവിധാനവും ചെയ്യുന്ന 'യോസി'യുടെ ട്രെയ്ലര്‍ റിലീസായി.

മാര്‍ച്ച് 31ന് 72 ഫിലിം കമ്പനി ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. അഭയ് ശങ്കര്‍ പുതുമുഖ നായകനായകുന്ന ഈ ചിത്രത്തില്‍ മുംബൈയില്‍ കായിക താരവും ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മലയാളിയായ പുതുമുഖം രേവതി വെങ്കട്ട് നായികയാവുന്നു.

ഉര്‍വശി, കലാരഞ്ജിനി, ഹിന്ദി ബിഗ് ബോസ്സ് ഫെയിം അര്‍ച്ചന ഗൗതം, സാം ജീവന്‍, അച്ചു മാളവിക, ശരവണന്‍, മയൂരന്‍, ബാര്‍ഗവ് സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഛായാഗ്രഹണം- ആറുമുഖം. കവി രക്ചകന്‍, വി. അരുണ്‍ എന്നിവരുടെ വരികള്‍ക്ക് കെ കുമാര്‍, റോബിന്‍ രാജശേഖര്‍, വി. അരുണ്‍, എ.എസ്. വിജയ് എന്നിവര്‍ സംഗീതം പകരുന്നു.
 
Other News in this category

 
 




 
Close Window