Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
സിനിമ
  Add your Comment comment
ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച നടി സുകുമാരി മരിച്ച അതേ ദിവസമാണ് പ്രിയപ്പെട്ട ഇന്നസെന്റും വിട പറഞ്ഞത്
Text by TEAM UKMALAYALAM PATHRAM
മലയാളത്തിന്റെ പ്രിയ നടി സുകുമാരി വിടവാങ്ങിയ അതേ മാര്‍ച്ച് 26ന് ഇന്നസെന്റും യാത്രയാകുമ്പോള്‍ അവര്‍ സമ്മാനിച്ച നിരവധി നര്‍മരംഗങ്ങള്‍ ബാക്കിയായി. കോമ്പിനേഷന്‍ സീനുകള്‍ കുറവാണെങ്കിലും ഇരവരും ചേര്‍ന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങള്‍ തീയേറ്ററുകളില്‍ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ആകാശ ഗംഗയിലെ ഭയപ്പെടുത്തലുകളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് അല്‍പം ആശ്വാസം നല്‍കിയത് മുത്തശ്ശിയായി സുകുമാരിയും മകനായി ഇന്നസെന്റും എത്തിയ ചില സീനുകളായിരുന്നു. തലയണമന്ത്രത്തിലും കരാട്ടെ മാസ്റ്ററായി ഇന്നസെന്റും സുലോചനാ തങ്കപ്പനായി സുകുമാരിയും കസറി.

നമ്പര്‍ 1 സ്നോഹതീരം ബാംഗ്ലൂര്‍ നോര്‍ത്തിലെ കുര്യാക്കോസും സ്‌കൂള്‍ പിന്‍സിപ്പലുമായുള്ള രംഗങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. 1990 ല്‍ പുറത്തിറങ്ങിയ അനന്ത വൃത്താന്തത്തിലെ ഇരുവരും ചേര്‍ന്നുള്ള പ്രണയരംഗം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
നിരവധി മലയാള സിനിമകളില്‍ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം ഇങ്ങനെ നീളുന്നു.

 
Other News in this category

 
 




 
Close Window