Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു: ഭാര്യക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള സെല്‍ഫി പുറത്തുവിട്ട് നടന്‍ ബാല
Text by: Team Ukmalayalampathram
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള സെല്‍ഫിയാണ് ബാല പങ്കുവെച്ചത്. ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകളും താരം നേര്‍ന്നിട്ടുണ്ട്.ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ ഫോട്ടോയും ആക്കിയിട്ടുണ്ട്.

കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങള്‍. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിന് മുന്‍പും ആശുപത്രിയില്‍നിന്നുള്ള ചിത്രങ്ങള്‍ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ സെല്‍ഫിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരുമാസം മുന്‍പാണ് ഗുരുതരമായ കരള്‍രോഗവുമായി ബാല ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.
 
Other News in this category

 
 




 
Close Window