Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ഡ്രസ്സിങ് റൂമില്‍ വച്ച് പിന്നില്‍ നിന്ന് കടന്നു പിടിച്ചു: പത്തു മിനിറ്റ് മതിയെന്നു പറഞ്ഞു: സിനിമയില്‍ ഉണ്ടായ ദുരനുഭവം പങ്കുവച്ച് മാളവിക
Text by: Team Ukmalayalampathram
'അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാന്‍ ഡ്രസിംങ് റൂമില്‍ പോയ ഉടന്‍ ഇയാള്‍ പിന്നാലെ വന്ന് എന്നെ പുറകില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാള്‍ പോകുന്നുണ്ടായിരുന്നില്ല. ഓഡിഷനെത്തിയപ്പോള്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിം?ഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് യുവനടി മാളവിക ശ്രീനാഥ്. ഇപ്പോ ഒന്ന് മനസ് വെച്ചാല്‍ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്‌ക്രീനില്‍ മാളവികയെ കാണുക എന്ന് പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. കരയാന്‍ തുടങ്ങിയ ഞാന്‍ അയാളുടെ ക്യാമറ തട്ടിത്താഴെയിടാന്‍ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു''. മാളവിക വെളിപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window