Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ഏപ്രില്‍ 30നു മുന്‍പ് കൊലപ്പെടുത്തും: സല്‍മാന്‍ ഖാന് ഭീഷണി - ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത് റോക്കി ഭായി
Text by: Team Ukmalayalampathram
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരില്‍ നിന്ന് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. ഈ മാസം 30ന് കൊല്ലുമെന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍ പറഞ്ഞത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


'ഇന്നലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച കോളില്‍, രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഏപ്രില്‍ 30 ന് നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ അന്വേഷണം നടക്കുന്നു'വെന്ന് മുംബൈ പൊലീസ് പറഞ്ഞു.

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'കിസി കാ ഭായ് കിസി കി ജാന്റെ' പ്രമോഷനുകള്‍ക്കിടയിലാണ് നടന് നേരെ ഭീഷണിയുയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസവും സല്‍മാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. യുകെയില്‍ പഠിക്കുന്ന ഡല്‍ഹി സ്വദേശിയായ 25കാരനാണ് ഇ-മെയില്‍ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഈ ഇ-മെയില്‍ വിലാസം വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവരുമായോ മറ്റേതെങ്കിലും സംഘവുമായോ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് Y+ കാറ്റഗറി സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window