Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
നായകന്മാരായി ബിജു മേനോനും ആസിഫ് അലിയും: ഷൂട്ടിങ് ആരംഭിച്ചു
Text by: Team Ukmalayalampathram
ജിസ് ജോയ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തില്‍ ബിജു മേനോനും ആസിഫ് അലിയും നായകന്മാര്‍. ഏപ്രില്‍ 17 തിങ്കളാഴ്ച തലശ്ശേരിയിലെ ആണ്ടല്ലൂര്‍ക്കാവ് ക്ഷേത്രത്തില്‍ പുതിയ ചിത്രത്തിന് ആരംഭമായി. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പു തന്നെ ഇവിടേക്ക് ഒരു ചിത്രമെത്തുന്നത് പരിസരവാസികള്‍ക്കും ഏറെ കൗതുകമായി. അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചലച്ചിത പ്രവര്‍ത്തകരും പങ്കെടുത്ത തികച്ചും ലളിതമായ ചടങ്ങാണ് നടന്നത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് നിര്‍മാണം. ആസിഫ് അലിയുടെ പത്‌നി സമാ ആസിഫ് അലി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. മകന്‍ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

ലിബര്‍ട്ടി ബഷീര്‍, നടനും സംവിധായകനുമായ മൃദുല്‍ നായര്‍, മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജിത്ത് പിള്ള തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ജിസ് ജോയുടെ ആദ്യ മാസ് ചിത്രമായിരിക്കും ഇത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വസ്റ്റിഗേറ്റീവ് മാസ് ചിത്രം എന്ന നിലയിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരണം നടക്കും.
ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനുശ്രീ, റീനു മാത്യൂസ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍ , ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും പ്രധാന അഭിനേതാക്കളാണ്.

സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള പദവിയില്‍ ജോലി ചെയ്യുന്ന രണ്ടുപേരുടെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് പൂര്‍ണ്ണമായും മാസ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി അവതരിപ്പിക്കുന്നത്. ജിസ് ജോയിയുടെ ചിത്രങ്ങളില്‍ ഏറ്റവും മുതല്‍മുടക്കുള്ള മാസ് ചിത്രവുമാണിത്. മലബാറിലെ ഗ്രാമങ്ങളിലൂടെ, സാധാരണക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.

നവാഗതരായ ആനന്ദ് തേവര്‍ക്കാട്ട്, ശരത്ത് പെരുമ്പാവൂര്‍ എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് - സൂരജ്. ഇ. എസ്., കലാസംവിധാനം - അജയന്‍ മങ്ങാട്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ്- ഫര്‍ഹാന്‍സ് പി. ഫൈസല്‍, അഭിജിത്ത് കെ.എസ്.,
പ്രൊഡക്ഷന്‍ മാനേജര്‍ - ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, സ്റ്റില്‍സ് - അരുണ്‍ പയ്യടിമീത്തല്‍.
 
Other News in this category

 
 




 
Close Window