Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
സിനിമ
  Add your Comment comment
ചില നടന്മാര്‍ ഒരേ സമയം പല സിനിമകള്‍ക്കും ഡേറ്റ് കൊടുക്കുന്നു: സിനിമ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു: ഫെഫ്ക സെക്രട്ടറി
Text by: Team Ukmalayalampathram
മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുവെന്നും ചില അഭിനേതാക്കള്‍ പ്രശ്‌നം സൃഷ്ടിക്കുകയുമാണെന്ന് ഫെഫ്ക (FEFKA) ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ ചില നടീനടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നു. പല സിനിമകള്‍ക്കും ഒരേ ഡേറ്റ് കൊടുക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍
എഡിറ്റ് ചെയ്ത് ഉടന്‍ കാണണം എന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ചില നടന്‍മാര്‍ അവര്‍ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇത് സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

അഭിപ്രായം ആര്‍ക്കും പറയാം, എന്നാല്‍ സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി ശരിയല്ല. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കൊപ്പവും ഫെഫ്കയുണ്ട്. സിനിമയെ തിയേറ്ററുകളില്‍ എത്തിക്കാന്‍ KSFDCയുടെ ഭാഗത്തു നിന്നും ശ്രമം വേണം.

വിഷയങ്ങളുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തത് എന്നത് ഉടന്‍ വ്യക്തമാക്കും. അവരുമായി ചര്‍ച്ച ചെയ്ത് പേര് വെളിപ്പെടുത്തുമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window