Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
മൂന്നാറിനെ പേടിപ്പിച്ച് പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റപ്പെട്ട അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ കഥ സിനിമയാക്കുന്നു
Text by: Team Ukmalayalampathram
ഇടുക്കിയ വിറപ്പിച്ച അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പന്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സാജിദ് യഹിയ ചിത്രത്തിന്റെ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്' എന്ന ടാഗ് ലൈനും പോസ്റ്റിറിലുണ്ട്. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് യഹിയ പറഞ്ഞു.

പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂര്‍ത്തിയായി. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്.
കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈന്‍ ചെയ്തിട്ടുണ്ട്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പര്‍ സിനിമയായി തന്നെയാകും 'അരിക്കൊമ്പന്‍' എത്തുക. ഒരു സെക്ഷന്‍ ഇപ്പോള്‍ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window