Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 'സൗദി വെള്ളക്ക' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു
Text by: Team ukmalayalampathram
ഇതിനോടകം നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ നടന്ന വേള്‍ഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷന്‍ ജാവ'യുടെ വമ്പന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഉര്‍വശി തിയെറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിച്ചത്.

മെയ് 11 മുതല്‍ 14 വരെ ന്യൂയോര്‍ക്കില്‍ നടന്ന മേളയില്‍ നാടകങ്ങളും ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെടുന്ന സമകാലിക ഇന്ത്യന്‍ സിനിമയുടെ ആഴവും വ്യാപ്തിയും പ്രദര്‍ശിപ്പിക്കുന്ന 35 സിനിമകള്‍ ഉള്‍പ്പെട്ടിരുന്നു.

സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ
ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങള്‍ കീഴടക്കി. ഇന്ത്യന്‍ പനോരമയില്‍ ഇടം ലഭിച്ചതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയാണ് ചിത്രം തിയെറ്ററിലെത്തിയത്.

കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങില്‍നിന്നു വീണ വെള്ളക്ക കുറേ മനുഷ്യരെ വര്‍ഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് തരുണ്‍ ചിത്രം ഒരുക്കിയത്.

ഹരീന്ദ്രനാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പാലി ഫ്രാന്‍സിസ്. ഛായാഗ്രാഹകന്‍- ശരണ്‍ വേലായുധന്‍, ശബ്ദ രൂപകല്‍പന- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), രചന: അന്‍വര്‍ അലി, ജോ പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിംഗ് ഡയറക്ടര്‍: അബു വളയംകുളം, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. പരസ്യകല: യെല്ലോ ടൂത്ത്.
 
Other News in this category

 
 




 
Close Window