Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
വിവാദങ്ങളില്‍ വിജയം നേടി കേരള സ്റ്റോറി: തിയേറ്റര്‍ കളക്ഷന്‍ ഇതുവരെ 150 കോടി ആയെന്ന് റിപ്പോര്‍ട്ട്
Text by: Team ukmalayalampathram
വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് 'ദ കേരള സ്റ്റോറി'. അദാ ശര്‍മ അഭിനയിച്ച ചിത്രം 150 കോടി കളക്ഷനിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

ഞായറാഴ്ചത്തെ കളക്ഷനില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരന്‍ ആദര്‍ശ് പറഞ്ഞു. മെയ് 14 ഞായറാഴ്ച 24 കോടിയാണ് വിവിധ തിയേറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത്.

മെയ് 5ന് സിനിമ റിലീസ് ചെയ്തശേഷം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടി രൂപയുമായി കളക്ഷന്‍. സിനിമയുടെ ആകെ വരുമാനം 136.74 കോടിയായി.
4/ 6
ബോക്‌സോഫീസില്‍ സല്‍മാന്‍ ഖാന്‍ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സല്‍മാന്‍ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 110 കോടി രൂപയാണ്.

ബോക്‌സോഫീസില്‍ സല്‍മാന്‍ ഖാന്‍ ചിത്രമായ കിസി കാ ഭായി കിസി കാ ജാനിനെയും കേരള സ്റ്റോറി മറികടന്നു. സല്‍മാന്‍ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 110 കോടി രൂപയാണ്.

ദ കേരള സ്റ്റോറിയുടെ പ്രതിദിന കളക്ഷന്‍ : മെയ് 5- Rs 8.05 കോടി, മെയ് 6 (11.01 കോടി), മെയ് 7 (16.43 കോടി), മെയ് 8 (10.03 കോടി), മെയ് 9 (11.07 കോടി), മെയ് 10 (12.01 കോടി), മെയ് 11 (12.54 കോടി), മെയ് 12 (12.35 കോടി), മെയ് 13 ( 19.50 കോടി), മെയ് 14 (23.75 കോടി)
 
Other News in this category

 
 




 
Close Window