Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
സിനിമ
  Add your Comment comment
ഇത്രയും കനം കുറഞ്ഞ ഡ്രസ് ധരിക്കണ്ട: വെള്ള ഷര്‍ട്ട് ധരിക്കാന്‍ ഷാരുഖ് സമ്മതിച്ചിരുന്നില്ല: ഷാരുഖ് ഖാന്റെ കരുതലിനെ കുറിച്ച് ഭാര്യ
Text By: Team ukmalayalampathram
ഷാരൂഖ് പൊസസ്സീവ് ആയിരുന്നുവെന്നാണ് അഭിമുഖത്തില്‍ ഗൗരി ഖാന്‍ പറയുന്നത്. സുതാര്യമായതിനാല്‍ വെള്ള ഷര്‍ട്ട് ധരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും ഗൗരി പറയുന്നു. ഇതെല്ലാം താന്‍ ചെയ്തിരുന്നുവെന്ന് ഷാരൂഖും സമ്മതിക്കുന്നു.

1997 ല്‍ സ്മൃതി ഗേര്‍വാളിനൊപ്പം ഷാരൂഖ് ഖാനും ഗൗരിയും നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ സ്വഭാവത്തെ കുറിച്ച് പറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ റെഡിറ്റില്‍ വൈറലായിരിക്കുകയാണ്.

1991 ലായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള പ്രണയ വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ ഷാരൂഖ് ഖാന്‍ കടുത്ത പൊസസ്സീവ് ആയിരുന്നുവെന്ന് പറയുന്ന ഗൗരി ഖാന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ബോളിവുഡിലെ ഏറ്റവും ജനപ്രിയരായ ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഷാരൂഖും ഗൗരിയും തമ്മിലുള്ള പ്രണയവും ആദ്യകാല ജീവിതവുമെല്ലാം ആരാധകര്‍ക്ക് മനപാഠമാണ്.
 
Other News in this category

 
 




 
Close Window