Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ രാജവാഴ്ച അവസാനിപ്പിക്കണമെന്ന് യുവതലമുറ
reporter

ലണ്ടന്‍: യുകെയില്‍ രാജാധിപത്യം തുടരുന്ന കാര്യത്തില്‍ തലമുറകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് വെളിപ്പെടുത്തുന്ന നിര്‍ണായക യുഗോവ് ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത് വന്നു. അതായത് പ്രായമായവര്‍ രാജാധിപത്യത്തെ അനുകൂലിക്കുമ്പോള്‍ പ്രായം കുറഞ്ഞവര്‍ ഇതിനോട് അത്രക്ക് അനുഭാവം പുലര്‍ത്തുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 18 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവരില്‍ വെറും 30 ശതമാനം പേര്‍ മാത്രമാണ് രാജാധിപത്യം ബ്രിട്ടന് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളൂ. എന്നാല്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 77 ശതമാനം പേരാണ് രാജാധിപത്യത്തെ പിന്തുണക്കുന്നതെന്നും ഈ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികം അടുക്കുന്ന വേളയില്‍ 2000ത്തിലധികം ബ്രിട്ടീഷുകാരെ ഉള്‍പ്പെടുത്തിയാണ് യുഗോവ് ഒപ്പീനിയന്‍ പോള്‍ നടത്തിയിരിക്കുന്നത്.ബ്രിട്ടനില്‍ രാജഭരണം തുടരണമെന്നാണ് പോളില്‍ പങ്കെടുത്ത 62 ശതമാനം അഭിപ്രായപ്പെട്ടിരിക്കുന്നത്. ചാള്‍സ് രാജാവിനെ പിന്തുണക്കുന്നവര്‍ കുറവല്ലെന്നും സര്‍വേയില്‍ വെളിപ്പെട്ടിട്ടുണ്ട്. അതായത് ചാള്‍സ് രാജാവെന്ന നിലയില്‍ നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അദ്ദേഹം രാജപദവി ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന വേളയിലാണ് ഈ നല്ല അഭിപ്രായം 59 ശതമാനം പേരില്‍ നിന്നുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും രാജാധിപത്യത്തോട് പോസിറ്റീവ് മനോഭാവമാണുള്ളതെങ്കിലും ഇതിനെ എതിര്‍ക്കുന്ന ന്യൂനപക്ഷം വര്‍ധിച്ച് വരുന്ന പ്രവണതയുണ്ടെന്നും പോള്‍സ്റ്റര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഒരു ദശാബ്ദം മുമ്പ് യുഗോവ് ഇത് പോലെയുളള ഒരു പോള്‍ നടത്തിയിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസംവിധാനമാണ് ബ്രിട്ടനെ നയിക്കേണ്ടതെന്നായിരുന്നു അന്ന് ആ സര്‍വേയില്‍ പങ്കെടുത്ത 17 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന ഈ സര്‍വേയില്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നവര്‍ 26 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 2011 മുതല്‍ യുഗോവ് നടത്തുന്ന ഇത്തരം സര്‍വേകളില്‍ ഈ അഭിപ്രായമുള്ളവര്‍ ഏറ്റവും വര്‍ധിച്ചിരിക്കുന്ന സര്‍വേയാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബ്രിട്ടന്‍ രാജാധിപത്യത്തില്‍ തുടരണമോ അതല്ല അതിന് പകരം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സംവിധാനം രാജ്യത്തെ നയിക്കണമോ എന്ന ചോദ്യമായിരുന്നു സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചിരുന്നത്. രാജാധിപത്യത്തെ പിന്തുണക്കുന്നുവെന്നാണ് ഈ ചോദ്യത്തിന് 62 ശതമാനം പേര്‍ പ്രതികരിച്ചിരുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംവിധാനം അഥവാ ഇലക്ടഡ് ഹെഡ് ഓഫ് സ്റ്റേറ്റ് രാജ്യത്തെ നയിക്കണമെന്നാണ് 26 ശതമാനം പേര്‍ വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെന്നാണ് 11 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window