Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
മഴ പെയ്യാത്ത ദിവസങ്ങളില്‍ യുകെയിലെ വാട്ടര്‍കമ്പനികള്‍ പുഴകളിലേക്ക് മാലിന്യമൊഴുക്കുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയിലെ വാട്ടര്‍ കമ്പനികളുടെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അതായത് മഴ പെയ്യാത്ത ദിവസങ്ങളില്‍ രാജ്യത്തെ മൂന്ന് പ്രധാനപ്പെട്ട വാട്ടര്‍ കമ്പനികള്‍ മാലിന്യമൊഴുക്കി വിട്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഡ്രൈ സ്പില്ലിംഗ് എന്നാണീ പ്രവൃത്തി അറിയപ്പെടുന്നത്. ജലസ്രോതസ്സുകളിലേക്ക് വന്‍ തോതില്‍ മാലിന്യം കലര്‍ത്തുന്ന ഈ പ്രവൃത്തി യുകെയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിനെ അവഗണിച്ചാണ് വാട്ടര്‍ കമ്പനികള്‍ ഈ പരിസ്ഥിതി വിരുദ്ധ പ്രവൃത്തി നടത്തുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം വാട്ടര്‍ കമ്പനികള്‍ നൂറോളം പ്രാവശ്യമാണ് ഇത്തരത്തില്‍ ഡ്രൈ സ്പില്ലിംഗ് നിര്‍വഹിച്ചിരിക്കുന്നതെന്നും പ്രസ്തുത അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. തെയിംസ്, വെസെക്‌സ്, സതേണ്‍ വാട്ടര്‍ എന്നീ വാട്ടര്‍ കമ്പനികളാണ് ഈ നിയമലംഘനം നടത്തിയിരിക്കുന്നത്. 2022ല്‍ ഇവര്‍ 3500 മണിക്കൂറുകള്‍ ഇത്തരത്തില്‍ ഡ്രൈ സ്പില്ലിംഗ് നടത്തിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് അനുവദിച്ച പെര്‍മിറ്റുകളുടെ ലംഘനം നടത്തിയാണ് ഇവര്‍ ഈ പ്രവൃത്തി ചെയ്തിരിക്കുന്നതെന്നതില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്.

ഇത്തരത്തില്‍ മാലിന്യം പുറന്തള്ളിയ നടപടി കര്‍ക്കശമായി അന്വേഷിക്കുമെന്നാണ് ഇന്റസ്ട്രി ബോഡിയായ വാട്ടര്‍ യുകെ വെളിപ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ കമ്പനികളുടെ പൈപ്പുകളിലെ തടസ്സം ഒഴിവാക്കുന്നതിനായി മാലിന്യങ്ങള്‍ പുഴകളിലേക്കും കടലിലേക്കും ഒഴിവാക്കുന്നതിന് മഴ പെയ്യുന്ന അവസരങ്ങളിലാണ് നിയമപരമായി അനുവാദം നല്‍കിയിരിക്കുന്നത്. അതായത് മഴ പെയ്യാത്ത ഡ്രൈ ഡേസില്‍ ഇത്തരത്തില്‍ ഡ്രൈ സ്പില്ലിംഗിന് അനുവാദമില്ല. എന്നാല്‍ ഇത് ലംഘിച്ചാണ് വെയിലുള്ള ദിവസങ്ങളില്‍ ഇവര്‍ മാലിന്യം പുറന്തള്ളിയിരിക്കുന്നതെന്നതാണ് കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മഴ പെയ്യാത്ത അവസരത്തില്‍ മാലിന്യം പുറന്തള്ളിയാല്‍ അത് അലിയാതെ കെട്ടിക്കിടന്ന് വിഷമയമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെട്ട ജല ഉറവിടങ്ങളെ അപകടകരമായ അവസ്ഥയിലെത്തിക്കുമെന്നതിനാലാണ് ഡ്രൈ ഡേസില്‍ ഡ്രൈ സ്പില്ലിംഗ് നിരോധിച്ചിരിക്കുന്നത്. ഇത് നീന്തല്‍കാര്‍ക്ക് ആപത്തുണ്ടാക്കുമെന്നാണ് യുകെ സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് ഹൈഡ്രോളജിയിലെ എക്കോളജിസ്റ്റായ ഡോ. ലിന്‍ഡ മേ മുന്നറിയിപ്പേകുന്നത്. പരിസ്ഥിതി നിയമമനുസരിച്ച് ഇത്തരത്തില്‍ ഡ്രൈ ഡേയില്‍ മാലിന്യം പുറന്തള്ളുന്നത് തികച്ചും നിയമവിരുദ്ധമായിരിക്കേയാണ് വാട്ടര്‍ കമ്പനികള്‍ അതിനെ അവഗണിച്ച് മാലിന്യം പുറന്തള്ളിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window