Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
കടുത്ത ചൂടിനൊപ്പം ഷാറന്‍ പൊടിക്കാറ്റ്, യുകെയിലെ കാലാവസ്ഥ ഉഷ്ണതരംഗത്തിലേക്ക്
reporter

ലണ്ടന്‍: സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നപ്പോഴേക്കും ബ്രിട്ടന്‍ കടുത്ത ഉഷ്ണതരംഗത്തില്‍ പെട്ടിരിക്കുകയാണ്. ഇത് പ്രകാരം രാജ്യമാകമാനം താപനില വീണ്ടും കുതിച്ചുയരാന്‍ പോവുന്നുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. ഇതനുസരിച്ച് ഇന്നും നാളെയുമായിരിക്കും രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉഷ്ണം അനുഭവിക്കാന്‍ പോകുന്നത്. ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ മുതല്‍ ആംബര്‍ ഹീറ്റ് അലേര്‍ട്ട് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ളവരും 65 വയസ്സിന് മേല്‍ പ്രായമുള്ളവരും ചൂടേറുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നാണ് യുകെ ഹെല്‍ത്ത് ആന്‍ഡ് സെക്യൂരിറ്റി ഏജന്‍സി പുതിയ മുന്നറിയിപ്പേകിയിരിക്കുന്നത്. ചൂടേറുന്ന സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ വാണിംഗാണ് ഏജന്‍സി ആംബര്‍ വാണിംഗാക്കി ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ പ്രതീക്ഷിച്ചതിലും ചൂടായിരിക്കും രാജ്യത്തെ വീര്‍പ്പ് മുട്ടിക്കാനെത്തുന്നതെന്ന ആശങ്കയാലാണ് ഏജന്‍സി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

വരുന്ന ആറ് ദിവസത്തേക്കാണ് ആംബര്‍ അലേര്‍ട്ട് ബാധകമായിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അന്തരീക്ഷോത്മാവ് 33 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയേറെയാണെന്നാണ് പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്. ചൂടിനോട് അനുബന്ധിച്ചുളള രോഗങ്ങള്‍ വഷളായി ഏറെ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്താന്‍ സാധ്യതയേറിയതിനാല്‍ ഈ ദിവസങ്ങളില്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലയില്‍ വന്‍ ആഘാതങ്ങളുണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ചൂടിനെ തുടര്‍ന്ന് രോഗങ്ങള്‍ അധികരിച്ച് മരണങ്ങള്‍ പോലും സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലണ്ടിലെ മിക്ക റീജിയണുകളിലും ബാധകമായ ആംബര്‍ അലേര്‍ട്ട് ഇന്നലെ മുതല്‍ ഞായറാഴ്ച രാവിലെ ഒമ്പത് വരെയായിരിക്കും നിലനില്‍ക്കുന്നത്.നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ മാത്രമാണ് നിലവില്‍ യെല്ലോ അലേര്‍ട്ടുള്ളത്. കടുത്ത ചൂടിനൊപ്പം ഷാറന്‍ പൊടിക്കാറ്റും ബ്രിട്ടനിലാകമാനം കടുത്ത ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. തല്‍ഫലമായി കാറുകളിലും വീടുകളുടെ വിന്‍ഡോ ഗ്ലാസുകളിലും കടുത്ത രീതിയിലാണ് പൊടിപടലങ്ങള്‍ അടിഞ്ഞ് കൂടി വന്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.2023ല്‍ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വര്‍ധിച്ച താപനിലയായിരുന്നു 32.2 ഡിഗ്രി സെല്‍ഷ്യസ്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇത് മറികടക്കപ്പെട്ട് താപനില 33 ഡിഗ്രിയായിത്തീരുമെന്നാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window