Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
തിയേറ്ററുകളില്‍ തരംഗമായി മമ്മൂട്ടിയുടെ കാതല്‍: നായികയുടെ റോളില്‍ എത്തിയ ജ്യോതികയ്ക്കും പ്രശംസ
Text By: Team ukmalayalampathram
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍; ദ കോര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് മേളയില്‍ ലഭിച്ചത്. നിറഞ്ഞസദസ്സില്‍ നിറകയ്യടികളോടെയാണ് പ്രേക്ഷകര്‍ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത്.

തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവര്‍ സിനിമ കാണാന്‍ ഗോവയിലെത്തിയിരുന്നു. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വേഫെറര്‍ ഫിലിംസാണ് വിതരണത്തിച്ചത്.
 
Other News in this category

 
 




 
Close Window