Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
സിനിമ
  Add your Comment comment
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്ന് മലയാള സീരിയല്‍ താരം ദിവ്യ
Text By: Team ukmalayalampathram
തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയല്‍ അഭിനേതാവാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭര്‍ത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണം.

ദുര്‍മന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ദോഷം മാറാന്‍ എന്ന പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നല്‍കാത്തതിനാലും അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം.

'വിവാഹം കഴിഞ്ഞ് ആറ് വര്‍മായി. ഈ ആറ് വര്‍ഷക്കാലവും ദുര്‍മന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്നങ്ങളാണ്. ഒരുവിധത്തിലും ജീവിക്കാന്‍ പറ്റുന്നില്ല. എന്നെയും മകളേയും ഇതിനായി നിര്‍ബന്ധിക്കുകയും വഴങ്ങിയില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങള്‍ ഓരോന്ന് കഴിക്കാന്‍ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭര്‍ത്താവുമായി ഞാന്‍ വിട്ട് നില്‍ക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് വേര്‍പ്പെടുത്തണമെന്നാണ്' നടി പറഞ്ഞു.
 
Other News in this category

 
 




 
Close Window