Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിനൊപ്പം പ്രിയാ മണിയും അനശ്വരാ രാജനും: തരംഗമായി നേര് സിനിമയുടെ പോസ്റ്റര്‍
Text By: Team ukmalayalampathram
മോഹന്‍ലാല്‍ നായകനായി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റര്‍ പുറത്തുവന്നു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹന്‍ലാലിന്റേതു മാത്രമായിരുന്നുവെങ്കില്‍ ഇക്കുറി മോഹന്‍ലാല്‍, പ്രിയാ മണി, അനശ്വരാ രാജന്‍ എന്നിവരുടെ മുഖങ്ങള്‍ സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവര്‍.

നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലൂടെ കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും, പ്രിയാ മണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. ഒരു കേസിന്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവര്‍ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോള്‍ കോടതി നിയമയുദ്ധത്തിന്റെ പോര്‍ക്കളമായി മാറുകയാണ്.
പരസ്യം ചെയ്യല്‍

ഒരുപക്ഷേ സമീപകാലത്തെ ഏറ്റം മികച്ച കോര്‍ട്ട് റൂം ഡ്രാമയായിരിക്കും ചിത്രം എന്ന് പ്രതീക്ഷ നല്‍കുന്നുണ്ടിവിടെ. പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധേയയായ യുവ നടിയാണ് അനശ്വരാ രാജന്‍.

ചിത്രത്തിലെ നിയമയുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ് എന്ന് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേറ്റിക്കൊണ്ടാണ് ഈ കോടതി ചിത്രം ജീത്തു ജോസഫ് സമ്മാനിക്കുന്നത്. വര്‍ണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗല്‍ ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ അവതരണം.
 
Other News in this category

 
 




 
Close Window