'കണ്‍കണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം'' ലാലേട്ടന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസായി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പുതിയ അവതാരമാണ്.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പീരിയഡ് ഡ്രാമയായ 'മലൈക്കോട്ടൈ വാലിബന്' ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള യൂഡ്ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് 'മലൈക്കോട്ടൈ വാലിബന്'.
പരസ്യം ചെയ്യല്‍
''മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.'' ടീസറിനെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകളാണിത്.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മലൈക്കോട്ടൈ വാലിബന്' 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.