Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു
Text By: Team ukmalayalampathram
സ്വകാര്യ ചടങ്ങായി ഇന്ന് രാവിലെയാണ് നിശ്ചയം നടത്തിയത്. കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

കാളിദാസ്-താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.

മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയില്‍ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് വിവരം.ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
 
Other News in this category

 
 




 
Close Window