Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ട്രെയിലര്‍ റിലീസായി
Text By: Team ukmalayalampathram
ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമാ' എന്ന തലക്കെട്ടോടെ ത്രില്ലടിപ്പിച്ച് മോഹന്‍ലാല്‍ ചിത്രം 'നേര്' ട്രെയിലര്‍ പുറത്ത്. 'ഈ കേസിന്റെ വിജയപരാജയങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല', അഡ്വ.വിജയമോഹനായി മോഹന്‍ലാല്‍ എത്തുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേര്' (Neru). വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്റെ കുപ്പായമിടുന്ന ചിത്രമാണിത്.

വര്‍ഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടര്‍ന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് 'നേര്' എന്ന ചിത്രം. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രികാല സിറ്റിങ് നടത്തിയ സംഭവമാണ് സിനിമയുടെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. 'സീക്കിങ് ജസ്റ്റിസ്' എന്ന ടാഗ്ലൈനാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.
പരസ്യം ചെയ്യല്‍

നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും പ്രിയാമണിയും ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും 'നേരി'നുണ്ട്. നേര് തിയേറുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോഹന്‍ലാല്‍-ജീത്തു കൂട്ടുകെട്ടിന്മേലുള്ള ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന ട്രെയ്ലറാണ് ഇപ്പോള്‍ പുറത്ത് ഇറങ്ങിയിരിക്കുന്നത്. 2022-ലെ തുമ്പ പേലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ കുറ്റകൃതൃത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് നേര് എന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. പ്രിയാമണി, ജഗദീഷ്, അനശ്വര രാജന്‍, ഗണേശ് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സിനിമ ഡിസംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ചിത്രത്തില്‍ ശാന്തി അഭിനയിക്കുന്നുമുണ്ട്. ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

 
Other News in this category

 
 




 
Close Window