Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
സിനിമ
  Add your Comment comment
ഷാരൂഖ് ഖാന്റെ ഭാര്യക്ക് കേന്ദ്ര ഏജന്‍സി നോട്ടീസ്; 30 കോടി രൂപ തട്ടിയെടുത്തതായി ആരോപണം
Text By: Team ukmalayalampathram
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലഖ്നൗ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ തുള്‍സിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാന്‍ ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുകയാണ്.
നിക്ഷേപകരില്‍ നിന്നും ബാങ്കുകളില്‍ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം. വഞ്ചന ഉള്‍പ്പെടെ നിരവധി കേസുകള്‍ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.

ഇഡി നോട്ടീസിനോട് ഗൗരി ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുള്‍സിയാനി ഗ്രൂപ്പ് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window