Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിന്റെ പുതിയ സിനിമ കണ്ട് കണ്ണീരുമായി ഈ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഭാര്യയും; വീഡിയോ വൈറല്‍
Text By: Team ukmalayalampathram
മോഹന്‍ലാല്‍ (Mohanlal) നായകനായി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' ആദ്യ ദിവസം പിന്നിടുമ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ചിത്രത്തിനു ലഭിക്കുന്നത്. തിയറ്ററില്‍ നിന്നും ഇറങ്ങുന്ന ഓരോ പ്രേക്ഷകനും പറയാന്‍ വാക്കുകള്‍ ഇല്ലാതാകുന്ന അവസ്ഥയാണ് കണ്ടത്.'ലാലേട്ടന്‍' തിരിച്ചെത്തി എത്തി ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഇതിനിടെയില്‍ സിനിമ കണ്ട് വളരെ ഇമോഷണലായ ആന്റണി പെരുമ്പാവൂരിന്റെയും ഭാ?ര്യയുടെയും വീഡിയോ പുറത്തുവരുന്നത്.
ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ഗ്രേറ്റ് ആണെന്നാണ് ഭാര്യ ശാന്തി പറയുന്നത്. കാത്തിരുന്ന മോഹന്‍ലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ഇവരുടെ മറുപടി. കണ്ണ് നിറഞ്ഞ ആന്റണി പെരുമ്പാവൂരിനെയാണ് വീഡിയോയില്‍ കാണുന്നത്. എറണാകുളം കവിത തിയറ്ററില്‍ ആയിരുന്നു ഇരുവരും സിനിമ കണ്ടത്.
 
Other News in this category

 
 




 
Close Window