Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
സിനിമ
  Add your Comment comment
രാജേഷ് മാധവന്‍ സംവിധാകനാകുന്നു: ആദ്യ സിനിമ 'പെണ്ണും പൊറാട്ടും' ; നായികാ-നായകന്മാര്‍ പുതുമുഖങ്ങള്‍
Text By: Team ukmalayalampathram
'ന്നാ താന്‍ കേസ് കൊട്' സിനിമയിലെ സുരേശേട്ടന്‍ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം എസ്.ടി.കെ. ഫ്രെയിംസ് ഒരുക്കുന്ന ചിത്രത്തില്‍ ബിനു അലക്‌സാണ്ടര്‍ ജോര്‍ജ്, ഷെറിന്‍ റേച്ചല്‍ സന്തോഷ് എന്നിവരും നിര്‍മാണ പങ്കാളികളാകുന്നു.
പരസ്യം ചെയ്യല്‍

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തുന്ന 'പെണ്ണും പൊറാട്ടും' സെമി ഫാന്റ്റസി ജോണറിലാണ് ഒരുങ്ങുന്നത്. റാണി പദ്മിനി, ഭീഷ്മ പര്‍വ്വം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രവിശങ്കര്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്.

മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍, ന്നാ താന്‍ കേസ് കൊട് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ സന്തോഷ് ടി. കുരുവിളയുടെ ഏറ്റവും പുതിയ ചിത്രമാണിത്.
 
Other News in this category

 
 




 
Close Window