Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
സിനിമ
  Add your Comment comment
ചെരിപ്പ് ധരിക്കാത്ത ആത്മാവിന്റെ കഥ: കുട്ടന്റെ ഷിനിഗാമി ചിത്രീകരണം പുരോഗമിക്കുന്നു
Text By: Team ukmalayalampathram
പൂര്‍ണ്ണമായും ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടന്റെ ഷിനിഗാമി' . വ്യത്യസ്ഥമായ പ്രമേയങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്‌ക്കരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേര്‍ന്നു നടത്തുന്ന ഇന്‍വസ്റ്റിഗേഷനാണ് ചിത്രം.

'ഷിനിഗാമി' ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാല്‍ ജപ്പാനില്‍ കാലന്‍ എന്നാണര്‍ത്ഥം. ജപ്പാനില്‍ നിന്നും ഷിനിഗാമി കോഴ്‌സ് പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. വേണമെങ്കില്‍ ഡോ. ഷിനിഗാമി എന്നും പറയാം.

ഷിനിഗാമി എത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയ്യില്‍ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്.
ചെരുപ്പുധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടന്‍ എന്നയാളിന്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. പക്ഷേ കുട്ടന്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാന്‍ ഷിന്‍ഗാമിയുടെ ശ്രമം നടക്കുന്നില്ല.

തന്റെ മരണകാരണമറിയാതെ ചെരിപ്പിടില്ലെന്നായിരുന്നു അത്മാവിന്റെ വാശി. അദ്ദേഹത്തിന്റെ വാശിക്കുമുന്നില്‍ ഷിനിഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് കുട്ടന്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നര്‍മ്മത്തിന്റെയും ഫാന്റസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലര്‍ മൂഡിലും അവതരിപ്പിക്കുന്നത്.

കുട്ടന്‍ എന്ന ആത്മാവായി ജാഫര്‍ ഇടുക്കിയും, ഷിനിഗാമിയായി ഇന്ദ്രന്‍സും വേഷമിടുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്‌സും ഈ കഥാപാത്രങ്ങള്‍ക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കല്‍ പറഞ്ഞു.

അനീഷ് ജി. മേനോന്‍, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.

സംഗീതം- അര്‍ജുന്‍ വി. അക്ഷയ, ഗായകര്‍ - ജാഫര്‍ ഇടുക്കി, അഭിജിത്ത്;
ഛായാഗ്രഹണം - ഷിനാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് - സിയാന്‍ ശ്രീകാന്ത്,
കലാസംവിധാനം - കോയാസ് എം., മേക്കപ്പ് - ഷിജി താനൂര്‍, കോസ്റ്റ്യും ഡിസൈന്‍ - ഫെമിന ജബ്ബാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ജയേന്ദ്ര ശര്‍മ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലന്‍, സഹസംവിധാനം - രാഗേന്ദ്, ബിനു ഹുസൈന്‍; നിര്‍മ്മാണ നിര്‍വഹണം- പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനര്‍- രജീഷ് പത്താംകുളം.
മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലായ്ക്കല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, സ്റ്റില്‍സ് - ഷംനാദ്.
 
Other News in this category

 
 




 
Close Window