Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0947 INR  1 EURO=106.3603 INR
ukmalayalampathram.com
Sat 13th Dec 2025
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹൈവേയില്‍ വച്ച് കാര്‍ തടഞ്ഞ് മുഖംമൂടി ആക്രമണം: നാല് മലയാളികള്‍ അറസ്റ്റില്‍
Text By: Team ukmalayalampathram
സേലം-കൊച്ചി ദേശീയപാതയില്‍ കോയമ്പത്തൂരില്‍ നാല് മലയാളി യാത്രക്കാര്‍ക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചു തകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ എറണാകുളം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എസ് നവാസ് അന്വേഷണത്തിന് ഉത്തരവിട്ടു

എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ ആന്‍ഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവില്‍ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കള്‍.

റെഡ് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോഴായിരുന്നു വാളുകളുമായി സംഘത്തിന്റെആക്രമണം. അക്രമികള്‍ ഉപദ്രവിച്ചെങ്കിലും ഇതിനിടെ അതിവേഗം കാറോടിച്ച് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചെക്‌പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി ഇവര്‍ പരാതി നല്‍കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ ഒളിവിലാണ്.
 
Other News in this category

 
 




 
Close Window