|
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് കൂടിചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഈശ്വറെ നാളെ മജിസ്സ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ശ്രമിച്ചതാണ് കുറ്റം. സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ നാലുപേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നിര്‍ണായക നീക്കം. |