നടി മീര നന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചാണ് മീരയെ ശ്രീജു താലികെട്ടി സ്വന്തമാക്കിയത്. ഒരുപാട് ഇമോഷന്‍സിലൂടെ കടന്നുപോയ്‌കൊണ്ടിരിക്കുകയാണ്. ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് വിവാഹശേഷം മാധ്യമങ്ങളോടായി മീര പറഞ്ഞു. വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണന്‍ എനിക്ക് അത്രയും ഇമ്പോര്‍ട്ടന്റ് ആണെന്നും മീര പ്രതികരിച്ചു.
സിനിമയില്‍ നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യും. ഇപ്പോള്‍ എഫ് എം ലെ ജോലിയാണ് മെയിന്‍. സമാധാനമായി ജീവിക്കണം അത് മാത്രമേ ആഗ്രഹം ഉള്ളൂവെന്നും മീര പറഞ്ഞു. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചു. തുടര്‍ന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് നിശ്ചയശേഷം മീര പറഞ്ഞത്.