Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
സിനിമ
  Add your Comment comment
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ചെക്ക്‌മേറ്റ്'
Text By: Team ukmalayalampathram
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ചെക്ക്‌മേറ്റ്' സെക്കന്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

അംബരചുംബികളായ കെട്ടിടങ്ങള്‍, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗക്കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങള്‍ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നാണ് സെക്കന്റ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍.

സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഫോര്‍മല്‍ വേഷത്തില്‍ വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാലചന്ദര്‍ ശേഖര്‍, പ്രൊജക്ട് ഡിസൈനര്‍: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടര്‍: സൗമ്യ രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: കൃഷ്ണദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: സംഗീത് പ്രതാപ്, എഡിറ്റര്‍: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സ്വപ്നീല്‍ ബദ്ര, മേക്ക് അപ്പ് ആന്‍ഡ് എസ്എഫ്എക്‌സ്: ലാഡ ആന്‍ഡ് ബാര്‍ബറ, ക്യാമറ ഓപ്പറേറ്റര്‍: പോള്‍ സ്റ്റാമ്പര്‍, ഗാനരചന: ബികെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, ജോ പോള്‍, വിനായക് ശശികുമാര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍

പശ്ചാത്തലസംഗീതം: റുസ്ലന്‍ പെരെഷിലോ, സൗണ്ട് മിക്‌സിംഗ്: വിഷ്ണു സുജാതന്‍, എക്‌സി.പ്രൊഡ്യൂസര്‍: പോള്‍ കറുകപ്പിള്ളില്‍, ലിന്‍ഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാല്‍ റഷീദ്, വിഎഫ്എക്‌സ്: ഗാസ്പര്‍ മ്ലാകര്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിതരണം: സീഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് യുഎസ്എ, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി.ആര്‍.ഒ.: പി. ശിവപ്രസാദ്.
 
Other News in this category

 
 




 
Close Window