Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
Teens Corner
  Add your Comment comment
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്വ മാറ്റുന്നതില്‍ പങ്കെടുത്ത് സ്ത്രീകള്‍. പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങള്‍ സൗദി അതോറിറ്റി പ്രസിദ്ധികരിച്ചു.
Text By: Team ukmalayalampathram
ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ ഈ സുപ്രധാന ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ദി ഹോളി മോസ്‌ക് അറിയിച്ചു.മാറ്റങ്ങളുടെ ഭാഗമായി സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ വലിയ മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.

ചടങ്ങിലെ സമയത്തുള്ള ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങള്‍ സൗദി അതോറിറ്റി പ്രസിദ്ധികരിച്ചു. ഞായറാഴ്ച രാവിലെ 159 പേര്‍ ചേര്‍ന്നാണ് വിശുദ്ധ കഅ്ബയുടെ കിസ്വ മാറ്റുന്നതില്‍ പങ്കെടുത്തത്.

പുതിയ കിസ്‌വയുടെ ഭാരം 1350 കിലോയും ഉയരം 14 മീറ്ററുമാണ്. കിസ്വ ഉയര്‍ത്താനും നാല് കോണുകള്‍ തുന്നാനും കഅ്ബയുടെ പുതിയ കിസ്വയില്‍ റാന്തല്‍ ഡിസൈനുകളും രൂപരേഖകളും ചേര്‍ക്കാനും 8 ക്രൈനുകള്‍ ഉപയോഗിച്ചു.
 
Other News in this category

 
 




 
Close Window